Sunday, February 21, 2010

വെളുത്ത പാത

അവന്‍ കാര്യങ്ങളുടെ ഉള്ളിലേക്കു നോക്കി.
അവയുടെ അകം പൊരുള്‍ കാണുന്നു.
കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ്‌
പാതയുടെ അന്ത്യം പൂകുന്നു

** ** **
അവന്‍ ആരെയും മുറിപ്പെടുത്തിയില്ല
എന്നാല്‍ അവന്‍ സത്യം പറയുന്നു
അവന്റെ വാക്കുകള്‍ വളരെ വ്യക്തം
എന്നാല്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതേയില്ല
-ഓഷോ-